തിരുവനന്തപുരം: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ (WPMA) അവന്യൂ ഇന്റീരിയർസുമായി ചേർന്ന് കൊണ്ട് നാലാമത്തെ ഷോറൂം തിരുവനന്തപുരം നാലാഞ്ചിറയിൽ ആരംഭിക്കുന്നു. ഈ വരുന്ന തിങ്കളാഴ്ച (06.02.2023) രാവിലെ 11.30 ന് എം.എൽ.എ അഡ്വ: വി കെ പ്രശാന്ത് ഉത്ഘാടനം ചെയ്യുന്നു.
ആദ്യ വില്‍പ്പന അഡ്വ: എം വിൻസെന്റ് എം.എൽ.എ നിർവഹിക്കുന്നു. ഉദ്ഘാടന വേളയിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗങ്ങൾ ചേർന്ന് 50 അർഹരായ കുടുംബങ്ങൾക്ക് നൽകുന്ന സൗജന്യ ഭക്ഷ്യ കിറ്റ് നാലാഞ്ചിറ വാർഡ് കൗൺസിലർ സുരകുമാരി വിതരണം ചെയ്യുന്നു.
പ്രാദേശിക രാഷ്ട്രീയ- സാമൂഹിക-സാംസ്ക്കാരിക പ്രമുഖർക്കൊപ്പം വേൾഡ് പ്രവാസി മലയാളി അസോസിയേഷൻന്റെ സംസ്ഥാന ഭാരവാഹികളും ജില്ലാ ഭാരവാഹികളും പങ്കെടുക്കും.