വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ പുതു തലമുറകളുടെ സർഗ്ഗാത്മക സൃഷ്ടികൾ ക്യാമറ കണ്ണുകളിലൂടെ തുറന്നു കാണിക്കാൻ പുതുവത്സരത്തോട് അനുബന്ധിച്ചു ഫോട്ടോഗ്രാഫി മത്സരം സീസൺ 1 നടത്തുന്നു.
വിഷയം: അദ്ധ്വാനിക്കുന്നവർ.
പ്രവാസികളുടെയും മുൻ പ്രവാസികളുടെയും മക്കൾക്കായി നടത്തുന്ന മത്സരത്തിന്റെ എൻട്രി സ്വീകരിക്കുന്ന അവസാന തീയതി ഈ വരുന്ന ഡിസംബർ 23 വ്യാഴാഴ്ച ഇന്ത്യൻ സമയം രാത്രി 12 മണിവരെ. വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) ഫേസ്ബുക്കിൽ അംഗമായിട്ടുള്ള, 18 വയസ്സ് വരെ പ്രായമുള്ള ഏവർക്കും മത്സരിക്കാവുന്നതാണ്.
സമ്മാനാർഹരായ ആദ്യ രണ്ടു എൻട്രികൾക്ക് സമ്മാനവും പ്രശസ്തിപത്രവും ലഭിക്കുന്നതാണ്. കൂടാതെ ഒന്നും രണ്ടും സ്ഥാനം നേടുന്ന ചിത്രങ്ങളെ WPMA 2022 കലണ്ടറിൽ ഉൾപെടുത്തുന്നതാണ്. വിശദവിവരങ്ങൾക്ക് വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.
Info@wpma.in , MOB+97366622208