ദുബൈ: വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ ഗ്ലോബൽ മീറ്റിന് തുടക്കം കുറിക്കുന്നതിൻറെ ഭാഗമായി യുഎഇ എമിറേറ്റ്സ്കളിലുള്ള എല്ലാ അംഗങ്ങളുടെയും ആദ്യ ജിസിസി മീറ്റപ്പ് ജൂലൈ 17 ഞായറാഴ്ച ദുബായിൽ വെച്ച് നടത്തപ്പെടുന്നു. ദുബായിലുള്ള മാലിക് റസ്റ്റോറൻറ് ഹാളിൽ വെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷന്റെ യുഎഇ യിലുള്ള എല്ലാ അംഗങ്ങളും പങ്കെടുക്കും. വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ(WPMA) ജിസിസി മീറ്റപ്പിന് ആശംസകൾ അറിയിച്ചു.
