തിരുവനന്തപുരം: ‘വിശ്വമാനവികതയുടെ ലോകഓണപ്പൂക്കളം’ എന്ന പ്രമേയത്തില്‍ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണപ്പൂക്കള മത്സരത്തിലെ ജേതാക്കളെ പ്രഖ്യാപിച്ചു. കൊവിഡ് മഹാമാരി മൂലം ഓണാഘോഷങ്ങള്‍ വീടുകളില്‍ ഒതുക്കേണ്ടിവന്ന സാഹചര്യത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ക്കായി ഓണ്‍ലൈനായി സംഘടിപ്പിച്ച മത്സരം ആഗോള ശ്രദ്ധനേടി.
സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍/കൂട്ടായ്മകള്‍ക്കുമായി നാലു വിഭാഗത്തിലാണ് മത്സരം സംഘടിപ്പിച്ചത്. കേരളത്തിലുള്ളവര്‍ക്കായി നടത്തിയ വ്യക്തിഗത മത്സരത്തില്‍ പ്രദീപ് കുമാര്‍ എം (കോഴിക്കോട്), മനോജ് മുണ്ടപ്പാട്ട് (തൃശൂര്‍), റെസ്ന കെ. (കണ്ണൂര്‍) എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. കേരളത്തിലെ സ്ഥാപനങ്ങള്‍/ കൂട്ടായ്മകള്‍ക്കുള്ള മത്സരത്തില്‍ ഭാരത് കാറ്ററിംഗ് കോളേജ് (കോഴിക്കോട് ), കണ്ണൂര്‍ കളക്ടറേറ്റ്, ആര്‍ക്കൈവ് വകുപ്പ് (റെജികുമാര്‍ ജെ, തിരുവനന്തപുരം) എന്നിവ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.