മനാമ: മെയ് 20 ലോക മെട്രോളജി ദിനമായി ആചരിക്കുന്നതിനോടനുബന്ധിച്ച് ബഹ്റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറില്‍ വ്യവസായ- വാണിജ്യ മന്ത്രാലയത്തിന്റെ ടെസ്റ്റിംഗ് ആന്റ് മെട്രോളജി ഡയറക്ടറേറ്റ് സംഘടിപ്പിച്ച പ്രദര്‍ശനത്തില്‍ വ്യവസായ- വാണിജ്യ മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു പങ്കെടുത്തു.
ദേശീയ അളവെടുപ്പ് ലബോറട്ടറിയുടെ നേട്ടങ്ങള്‍ മന്ത്രി വിശദീകരിച്ചു. 50 ടണ്‍ വരെയുള്ള ഭാരങ്ങള്‍ക്ക് കൃത്യമായ കാലിബ്രേഷന്‍ സേവനങ്ങള്‍ നല്കുന്ന മാസ് ലബോറട്ടറി, നൂതന ഉപകരണങ്ങള്‍ ഉപയോഗിച്ച് വ്യാപ്തത്തിലും പ്രവാഹ അളവുകളിലും കൃത്യത ഉറപ്പാക്കുന്ന വ്യാപ്ത ലബോറട്ടറി, അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും അംഗീകൃത താപനില ലബോറട്ടറി എന്നിവയുടെ പുരോഗതി അദ്ദേഹം ചൂണ്ടിക്കാട്ടി.
മെട്രോളജിയിലെ പ്രധാന ദേശീയ നേട്ടങ്ങള്‍ എടുത്തുകാണിക്കുന്ന പ്രദര്‍ശനത്തില്‍ വിവിധ വിഷയങ്ങളിലുടനീളം ആധുനികവും പുരാതനവുമായ അളവെടുക്കല് ഉപകരണങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
Trending
- ഇ കെ നായനാർ അനുസ്മരണം സംഘടിപ്പിച്ച് ബഹ്റൈൻ പ്രതിഭ
- ബഹ്റൈനില്‍ ലോക മെട്രോളജി ദിന പ്രദര്‍ശനം നടത്തി
- ബഹ്റൈന്‍ 167 അനധികൃത വിദേശ തൊഴിലാളികളെ നാടുകടത്തി
- 9ാമത് ഗ്ലോബല്‍ എച്ച്.എസ്.ഇ. സമ്മേളനവും പ്രദര്‍ശനവും തുടങ്ങി
- ഈജിപ്തിലെ സൈനിക വിമാനാപകടം: ബഹ്റൈന്‍ അനുശോചിച്ചു
- തുർക്കി വേണ്ട, കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കി
- ഗുരുദേവ സോഷ്യൽ സൊസൈറ്റി അന്താരാഷ്ട്ര നേഴ്സസ് ഡേ ആഘോഷിച്ചു
- ‘വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം, ഖേദപ്രകടനം സ്വീകാര്യമല്ല’; വിജയ് ഷായ്ക്കെതിരെ സുപ്രീം കോടതി