മനാമ: വേൾഡ് മലയാളീ കൗൺസിൽ ഫാമിലി മീറ്റ് 2024 തിത്തെയ്യ് തകതെയ് ഫെബ്രുവരി 9 നു വെള്ളിയാഴ്ച കരാനാ ബീച്ച് പൂൾ ഗാർഡനിൽ നടക്കും. വ്യത്യസ്തരീതിയിൽ ഡെസേർട്ട് സഫാരി, കുതിര സവാരി, സൺ സെറ്റ് വ്യൂ ആൻഡ് ഫോട്ടോഗ്രാഫി, ഫൺ ആൻഡ് ഗെയിംസ്, മ്യൂസിക് ആൻഡ് ഡാൻസ്, ക്യാമ്പ് ഫയർ എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഉച്ചയ്ക്ക് 2.30 മുതൽ രാത്രി 10.30 വരെയാണ് പരിപാടി നടക്കുക. കുട്ടികൾക്കും മുതിർന്നവർക്കും കുതിര സവാരി പരിചയപ്പെടുത്തും. തുടർന്ന് കുതിരസവാരി പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള അവസരം കുറഞ്ഞ ചിലവിൽ ബഹ്റൈനിലെ പ്രശസ്തരായ ട്രെയിനികൾ നൽകും.
കൂടുതൽ വിവരങ്ങൾക്ക് 33052485,36373564,33526661 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.