
മനാമ: ബഹ്റൈന്‍ ലോകാരോഗ്യ ദിനം ആചരിച്ചു. ഇതിന്റെ ഭാഗമായി ‘ആരോഗ്യകരമായ തുടക്കങ്ങള്‍, പ്രതീക്ഷാജനകമായ ഭാവികള്‍’ എന്ന പ്രമേയത്തില്‍ ആരോഗ്യ മന്ത്രാലയം ചടങ്ങ് സംഘടിപ്പിച്ചു.
സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് ചെയര്മാന് ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, ആരോഗ്യമന്ത്രി ഡോ. ജലീല ബിന്ത് അല്‍ സയ്യിദ് ജവാദ് ഹസ്സന്, മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍, മെഡിക്കല്‍ പ്രൊഫഷണലുകള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബഹ്റൈന്‍ സുസ്ഥിര വികസനത്തിന്റെയും സാമൂഹിക ക്ഷേമത്തിന്റെയും ആണിക്കല്ലായി കണക്കാക്കി പൊതുജനാരോഗ്യത്തിന് മുന്‍ഗണന നല്‍കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. ഭാവി തലമുറകള്‍ക്ക് ദീര്‍ഘകാല ക്ഷേമം ഉറപ്പാക്കുന്നതിന് ആദ്യകാല ഘട്ടങ്ങള്‍ മുതല്‍ സംയോജിത പരിചരണം പ്രോത്സാഹിപ്പിക്കുന്ന ബഹ്റൈന്റെ ദേശീയ ആരോഗ്യ നയത്തിന്റെ കേന്ദ്ര സ്തംഭമാണ് മാതൃ-ശിശു ആരോഗ്യമെന്നും അവര്‍ പറഞ്ഞു.
