റിയാദ്: ലോക ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ മത്സരിക്കുന്നതിന് ബഹ്റൈൻ ടീം യോഗ്യത നേടി. റിയാദിൽ നടന്ന യോഗ്യതാ മത്സരത്തിൽ മിന്നുന്ന വിജയം നേടിയാണ് ബഹ്റൈൻ ടീം ഈ നേട്ടം കരസ്ഥമാക്കിയത്.
യോഗ്യതാ മത്സരത്തിൽ ബഹ്റൈൻ താരം ഹാഷിം ഖലീൽ ടെക്കൻ 8 സ്ഥാനം നേടി. ഇ-സ്പോർട്സ് രംഗത്തെ ബഹ്റൈൻ്റെ മുന്നേറ്റത്തിൽ ഒരു നിർണ്ണായക നാഴികക്കല്ലായി ഈ നേട്ടം കണക്കാക്കപ്പെടുന്നു. റിയാദിൽ നടക്കാനിരിക്കുന്ന ലോക ഇ-സ്പോർട്സ് ചാമ്പ്യൻഷിപ്പിൽ വിജയിക്കുന്ന ടീമിന് 60 മില്യൺ അമേരിക്കൻ ഡോളർ മൂല്യമുള്ള സമ്മാനമായിരിക്കും ലഭിക്കുക.