ദാവോസ്: ‘ജിഡിപിക്ക് അപ്പുറം വളര്‍ച്ച അളക്കുന്നതിനുള്ള പുതിയ സമീപനങ്ങള്‍’ എന്ന വിഷയത്തില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ (ഡ.ബ്ല്യു.ഇ.എഫ്) 55ാമത് വാര്‍ഷിക യോഗത്തില്‍ ഈസ ബിന്‍ സല്മാന് എജുക്കേഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും ലേബര്‍ ഫണ്ടിന്റെ (തംകീന്‍) ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു.
ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയും രണ്ട് വിശുദ്ധ മസ്ജിദുകളുടെ സൂക്ഷിപ്പുകാരന് സൗദി രാജാവ് സല്മാന് ബിന്‍ അബ്ദുല്‍ അസീസ് അല്‍ സൗദും വേള്‍ഡ് ഇക്കണോമിക് ഫോറത്തിന് നല്കുന്ന പിന്തുണയ്ക്ക് ഷെയ്ഖ് ഈസ ബിന്‍ സല്മാന് നന്ദി പ്രകടിപ്പിച്ചു. രണ്ടു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പിന്തുടരേണ്ട മാതൃകയായി മാറിയെന്നും അദ്ദേഹം പറഞ്ഞു.
ബഹ്റൈന്‍ സാമ്പത്തിക, ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രി ശൈഖ് സല്മാന് ബിന്‍ ഖലീഫ അല്‍ ഖലീഫയും നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.
Trending
- വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക സമ്മേളനത്തില്‍ ബഹ്റൈന്‍ പ്രതിനിധി സംഘം പങ്കെടുത്തു
- രണ്ടു റൂട്ടുകള്‍; തിരുവനന്തപുരം മെട്രോ അലൈന്മെന്റ് ഈ മാസം
- രക്ഷപ്പെടാന്‍ ശ്രമം; കൊട്ടേക്കര്‍ ബാങ്ക് കവര്‍ച്ചാ കേസ് പ്രതിയെ പൊലീസ് വെടിവച്ച് വീഴ്ത്തി
- കര്‍ണാടകയില്‍ ചരക്കുലോറി നിയന്ത്രണം വിട്ടു മറിഞ്ഞു; 10 മരണം
- മലേഷ്യയെ വട്ടം കറക്കി വൈഷ്ണവിയുടെ മാരക സ്പിന്‍
- തുര്‍ക്കിയിലെ ഹോട്ടലിലെ തീപിടിത്തം: ബഹ്റൈന്‍ അനുശോചിച്ചു
- ബഹ്റൈൻ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ളൈയുടെ മകൾ രഞ്ജിനി കൃഷ്ണൻ വിവാഹിതയായി
- ബഹ്റൈനില്‍ സ്മാര്‍ട്ട് ടാക്സി മീറ്റര്‍ സ്ഥാപിക്കല്‍ പൂര്‍ത്തിയായി