
ഡിസംബർ മൂന്ന്, ലോക ഭിന്നശേഷി ദിനത്തിൽ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ്, ഭിന്നശേഷി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി വിമാനയാത്ര സംഘടിപ്പിച്ചു.
കടുങ്ങാത്തുകുണ്ടിലെ എം.എ മൂപ്പൻ സ്കൂൾ ഫോർ സ്പെഷ്യൽ നീഡ്സ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമാണ് ബെംഗലൂരുവിലേക്ക് പുതിയൊരു യാത്രാനുഭവം നൽകിയ ഈ പ്രത്യേക വിമാനയാത്ര നടത്തിയത്.
കോട്ടക്കൽ ആസ്റ്റർ മിംസിന്റെയും ആസ്റ്റർ വോളണ്ടിയേഴ്സിന്റെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി.
ഡിസംബർ മൂന്ന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ഐക്യരാഷ്ട്ര സഭയാണ് നാമകരണം ചെയ്തത്. അസമത്വങ്ങൾക്കും വിവേചനങ്ങൾക്കും അറുതി വരുത്തി ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുകയെന്നതാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്ന സന്ദേശം. സമൂഹത്തില്‍ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിച്ച് സുസ്ഥിരമായ ലോകസൃഷ്ടിക്ക് ഉതകുംവിധം ഭിന്നശേഷിക്കാരായ മനുഷ്യരുടെ നേതൃപാടവത്തെ ശക്തിപ്പെടുത്തുകയെന്നതാണ് ദിനാചരണത്തിന്റെ ലക്ഷ്യം.


