
മനാമ: ബഹ്റൈനില്‍ വിശുദ്ധ റമദാന് മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന് സര്‍ക്കുലര്‍ പുറത്തിറക്കി.
സര്‍ക്കുലറനുസരിച്ച് പുണ്യമാസം മുഴുവന്‍ രാജ്യത്തെ മന്ത്രാലയങ്ങള്‍, മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവയുടെ ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.


