
മനാമ: ബഹ്റൈനിൽ വിശുദ്ധ റമദാൻ മാസത്തിലെ ഔദ്യോഗിക പ്രവൃത്തി സമയം സംബന്ധിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ സർക്കുലർ പുറപ്പെടുവിച്ചു.
സർക്കുലറനുസരിച്ച്, പുണ്യമാസം മുഴുവൻ രാജ്യത്തിന്റെ മന്ത്രാലയങ്ങളുടെയും അധികാരികളുടെയും പൊതു സ്ഥാപനങ്ങളുടെയും ഔദ്യോഗിക പ്രവൃത്തി സമയം രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.
