
മനാമ: ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലും രാജ്യത്തിന്റെ ദേശീയ ദിനാഘോഷങ്ങളോടും അദ്ദേഹത്തിന്റെ സിംഹാസനാരോഹണത്തിന്റെ 26ാം വാര്ഷികത്തോടും അനുബന്ധിച്ചുള്ള ദേശീയ പരിപാടികളുടെ ഭാഗമായും തൊഴില്‍ മന്ത്രാലയം രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിലെ മികച്ച തൊഴിലാളികളെ ആദരിക്കുന്നതിനായി 40ാമത് വാര്‍ഷിക ചടങ്ങ് നടത്തി.
ബഹ്റൈനിലെ ഉല്‍പ്പാദന, സാമ്പത്തിക മേഖലകളില്‍നിന്നുള്ള വിശിഷ്ട ദേശീയ വ്യക്തിത്വങ്ങള്‍, മാനവ വിഭവശേഷി പ്രൊഫഷണലുകള്‍, സ്ഥാപനങ്ങള്‍, തൊഴിലാളികള്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്മാന് അല്‍ മുസല്ലം, തൊഴില്‍ മന്ത്രിയും നിയമകാര്യ മന്ത്രിയുമായ യൂസിഫ് ബിന്‍ അബ്ദുല്‍ഹുസൈന്‍ ഖലഫ്, പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍, ശൂറ കൗണ്‍സില്‍ അംഗങ്ങള്‍, ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി ചെയര്മാന് സമീര്‍ അബ്ദുല്ല നാസ്, ട്രേഡ് യൂണിയന് പ്രതിനിധികള്‍, കമ്പനികളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.


