മുംബൈ: വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ തകർപ്പൻ സ്കോറുമായി ഡൽഹി ക്യാപിറ്റൽസ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 223 റൺസെടുത്തു. ക്യാപ്റ്റൻ മെഗ് ലാനിങ്, ഷെഫാലി വർമ എന്നിവർ അർധസെഞ്ച്വറി നേടി. 45 പന്തിൽ 84 റൺസെടുത്ത ഷഫാലിയാണ് ഡൽഹിയുടെ ടോപ് സ്കോറർ.
10 ഫോറുകളും 4 സിക്സറുകളുമാണ് ഷെഫാലി അടിച്ചെടുത്തത്. മെഗ് ലാനിങ് 43 പന്തിൽ 72 റൺസെടുത്തു. മരിസാന കേപ് (17 പന്തിൽ 39), ജെമൈമ റോഡ്രിഗസ് (15 പന്തിൽ 22) എന്നിവരാണ് ഡൽഹിയുടെ മറ്റ് പ്രധാന സ്കോറർമാർ. ഏഴ് വനിതാ താരങ്ങൾ ബാംഗ്ലൂരിനായി പന്തെറിഞ്ഞപ്പോൾ മേഗൻ ഷൂട്ട് ഏറ്റവും കൂടുതൽ റൺസ് വിട്ടുകൊടുത്തു.