
മനാമ: ബഹ്റൈന്‍ വനിതാ ദിനത്തോടനുബന്ധിച്ച് ചില്‍ഡ്രന്‍ ആന്റ് മദേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റി ബഹ്റൈന്‍ ഗാലറിയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന കലാ പ്രദര്‍ശനത്തിന് തുടക്കമായി.
ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രിയുടെ കോര്‍ട്ട് കാര്യ മന്ത്രിയും ഇസ ബിന്‍ സല്മാന് വിദ്യാഭ്യാസ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍പേഴ്സണുമായ ശൈഖ ജൗഹര്‍ ബിന്ത് അബ്ദുല്ല ബിന്‍ ഈസ അല്‍ ഖലീഫ പങ്കെടുത്തു. ബഹ്റൈന്‍ രാജാവിന്റെ പത്നിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമെന്‍ പ്രസിഡന്റുമായ സബീക ബിന്ത് ഇബ്രാഹിം അല്‍ ഖലീഫ രാജകുമാരിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പ്രദര്‍ശനം.
ഡിസംബര്‍ 3 വരെ തുടരുന്ന പ്രദര്‍ശനത്തില്‍ വ്യക്തിത്വം, സൃഷ്ടിപരമായ ആവിഷ്കാരം, നൂതന കാഴ്ചപ്പാടുകള്‍ എന്നിവ പ്രതിഫലിപ്പിക്കുന്ന ബഹ്റൈന്‍ കലാകാരികളുടെ കലാസൃഷ്ടികളുണ്ട്. 2025ലെ ബഹ്റൈന്‍ വനിതാ ദിന പ്രമേയമായ ‘ബഹ്റൈന്‍ സ്ത്രീകള്‍: വ്യത്യസ്തത, സര്‍ഗ്ഗാത്മകത, നവീകരണം’ എന്നതിനനുസൃതമായി ബഹ്റൈന്‍ സ്ത്രീകളുടെ നേട്ടങ്ങളും അവരുടെ കലാപരമായ കഴിവുകളും ആവിഷ്കരിക്കുന്നതാണ് പ്രദര്‍ശനം.


