
മനാമ: ബഹ്റൈന്‍ ചേംബര്‍ ഫോര്‍ ഡിസ്പ്യൂട്ട് റെസല്യൂഷന്‍ (ബി.സി.ഡി.ആര്) രണ്ട് ബഹ്റൈനി വനിതാ ഉദ്യോഗസ്ഥര്‍ക്ക് മുതിര്‍ന്ന നേതൃത്വസ്ഥാനങ്ങളിലേക്ക് സ്ഥാനക്കയറ്റം നല്കി.
ഫാത്തിമ അല്വാര്ദിക്ക് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറായും ഫാത്തിമ അല്‍ സായിദ് അല്‍ ജലഹമയ്ക്ക് ചീഫ് രജിസ്ട്രാറായുമാണ് സ്ഥാനക്കയറ്റം.
ബഹ്റൈനി വനിതാ സഹപ്രവര്‍ത്തകര്‍ നേതൃത്വപരമായ റോളുകള്‍ ഏറ്റെടുക്കുന്നത് കാണുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് ബി.സി.ഡി.ആര്. ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് അലി അബ്ദുല്ല അല്‍ അറാദി പറഞ്ഞു.


