റാഞ്ചി: മാതാപിതാക്കളോടുളള പക തീർക്കാൻ അഞ്ചുവയസുകാരനെ ദാരുണമായി കൊലപ്പെടുത്തിയ 55 കാരിയായ സ്ത്രീ പൊലീസ് കസ്റ്റഡിയിൽ. ജാർഖണ്ഡിലെ ഹസാരിബാഗ് ജില്ലയിലെ ഉലാങ് എന്ന ചെറിയ ഗ്രാമത്തിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം അരങ്ങേറിയത്.ഫൈസൽ അൻസാരി റോസ് എന്ന ആൺകുട്ടിയെ പ്രതി കിണറ്റിൽ തളളിയിട്ടാണ് കൊലപാതകം നടത്തിയത്. അങ്കണവാടി വിദ്യാർത്ഥിയായ ഫൈസൽ പഠനം കഴിഞ്ഞ് സഹപാഠിയായ ബന്ധുവിനോടൊപ്പമാണ് തിരികെ വീട്ടിൽ എത്തുന്നത്. എന്നാൽ കഴിഞ്ഞ ദിവസം ഫൈസൽ വീട്ടിലെത്തിയിരുന്നില്ല. കുട്ടിയുടെ ബന്ധുക്കളും ഗ്രാമവാസികളും തിരച്ചിൽ നടത്തിയിരുന്നു.തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് അന്വേഷണത്തിൽ ഫൈസലിന്റെ ചെരുപ്പുകൾ ഒരു കിണറിനു സമീപത്ത് നിന്നും കണ്ടെടുത്തിരുന്നു. പിന്നാലെ ആൺകുട്ടിയുടെ മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തി. കഴുത്തിലായി രണ്ട് ഇഷ്ടികകൾ കെട്ടിയ നിലയിലായിരുന്നു മൃതദേഹം.തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട കുട്ടിയുടെ മാതാപിതാക്കൾ പ്രതിയെ നിരന്തരമായി അപമാനിച്ചിരുന്നുയെന്നും മാതാപിതാക്കളെ മര്യാദ പഠിപ്പിക്കാനുമാണ് കൊലപാതകം നടത്തിയത് എന്നാണ് പൊലീസ് പറഞ്ഞത്.
Trending
- ബഹ്റൈൻ ദേശീയ ദിനം- കൊല്ലം പ്രവാസി അസ്സോസിയേഷൻ വിപുലമായി ആഘോഷിച്ചു
- ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
- ബഹ്റൈൻ ഡയലോഗ് ഫോറം സ്മരണിക ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു
- ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവം; പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോയെന്ന് അന്വേഷണം
- ബഹ്റൈൻ രാജാവ് ഉന്നത ബിസിനസ്സ്മാൻ അവാർഡ് നൽകി ഡോ. രവി പിള്ളയെ ആദരിച്ചു
- സ്വകാര്യ ബസിടിച്ച് മരണമുണ്ടായാൽ 6 മാസത്തേക്ക് പെർമിറ്റ് റദ്ദാക്കും
- ബഹ്റൈൻ സി.എസ്.ബി. ദേശീയ ദിനം ആഘോഷിച്ചു
- ബഹ്റൈൻ ബില്ല്യാർഡ്സ്, സ്നൂക്കർ ആന്റ് ഡാർട്ട്സ് ഫെഡറേഷൻ്റെ പേര് മാറ്റി