കൊല്ലം: പുനലൂർ മണിയാറിൽ വാടകയ്ക്ക് താമസിച്ചു വന്ന മഞ്ജു (36)
ആണ് വീടിനകത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്, ഭർത്താവായ മണികണ്ഠനെ കൈ ഞരമ്പ് മുറിച്ച നിലയിലാണ് കാണപ്പെട്ടത്. ഭാര്യയെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ചതാകാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വീടിൽ ആരെയും കാണാതിരുന്നതിൽ സംശയം തോന്നിയ അയൽവാസികൾ പോലീസിൽ വിവരമറിയിക്കുകയും, തുടർന്ന് മണികണ്ഠനെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രഥമ ശിശ്രൂഷ നൽകി പുനലൂർ ഡി. വൈ. എസ്. പി യുടെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്ത് സ്റ്റേഷനിൽ എത്തിച്ചു. അച്ചൻകോവിലിൽ നിന്നും കുറച്ചു നാളുകൾക്ക് മുന്നേ മണിയാറിൽ വാടകയ്ക്ക് എത്തിയതാണ് ഈ കുടുംബം.