മനാമ: ബഹ്റൈനിൽ മതനിന്ദ നടത്തിയ യുവതിയെ ഒരു വർഷം തടവിന് ശിക്ഷിച്ചു. ഇസ്ലാമിനെയും അതിന്റെ ആചാരാനുഷ്ഠാനങ്ങളെയും അപമാനിച്ചതിന് ലോവർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. സോഷ്യൽ നെറ്റ് വർക്കിങ്
വെബ്സൈറ്റായ ട്വിറ്ററിലൂടെയാണ് ഇവർ ഇസ്ലാമിനെ അപകീർത്തിപ്പെടുത്തുകയും അതിന്റെ ആചാരങ്ങളെ അവഹേളിക്കുകയും ചെയ്യുന്ന രീതിയിൽ പോസ്റ്റ് ഇട്ടത്.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
പോസ്റ്റ് പ്രത്യക്ഷപെട്ടതിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷന് ആന്റി സൈബർ ക്രൈം ഡയറക്ടറേറ്റിൽ നിന്ന് ഒരു അറിയിപ്പ് ലഭിച്ചു. പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം ആരംഭിക്കുകയും പ്രതിയെ ചോദ്യം ചെയ്യുകയും ചെയ്തു. തുടർന്ന് പ്രതിയെ തുടർ വിചാരണയ്ക്കായി കോടതിയിലേക്ക് അയക്കുകയായിരുന്നു.