കാസര്‍കോട്: മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തില്‍ സ്ത്രീയെ പൂട്ടിയിട്ടതായി പരാതി. ലൈഫ് പദ്ധതിയില്‍ വീടിനായി നല്കിയ രേഖകള്‍ വാങ്ങാനെത്തിയ സാവിത്രിയെ പൂട്ടിയിട്ടുവെന്നാണ് പരാതി. സാവിത്രിയുടെ പരാതിയില്‍ വിഇഒ അബ്ദുള്‍ നാസറിനെതിരെ പൊലീസ് കേസ് എടുത്തു.
പരാതിക്കടിസ്ഥാനമായ സംഭവം നടന്നത് ഇന്നലെയാണ്. സാവിത്രി വീടിനുവേണ്ടി ലൈഫ് പദ്ധതിയില്‍ അപേക്ഷ നല്‍കിയിരുന്നു. വീട് അനുവദിച്ച് കിട്ടിയതായി പഞ്ചായത്തില്‍ അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സാവിത്രി താത്കാലികമായ നിര്‍മിച്ച ഷെഡ് പൊളിച്ചുമാറ്റിയിരുന്നു. എന്നാല്‍ സ്ത്രീക്ക് വീട് നിര്‍മാണത്തിനുള്ള ഫണ്ട് ലഭിച്ചിരുന്നില്ല. പഞ്ചായത്തില്‍ എത്തിയപ്പോഴാണ് മറ്റൊരു സാവിത്രിക്കാണ് വീട് പാസായതെന്ന് അറിയാന്‍ കഴിഞ്ഞത്.
താന്‍ നല്കിയ രേഖകള്‍ തിരികെ ആവശ്യപ്പെട്ടാണ് സാവിത്രി ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ എത്തിയത്. നല്കിയ എല്ലാ രേഖകളും നല്‍കാത്തതിനെ തുടര്‍ന്ന് സാവിത്രി അവിടെ കുത്തിയിരിപ്പ് സമരം തുടങ്ങി. അതിനിടെ വിഇഒ അതിനിടെ വാതില്‍ പൂട്ടിപുറത്തേക്ക് പോകുയയായിരന്നു. ഇതിന് പിന്നാലെ സാവിത്രി പൊലീസില്‍ പരാതി നല്‍കിയത് പരാതിയുടെഅടിസ്ഥാനത്തിലാണ് വിഇഒയ്ക്കെതിരെ കേസ് എടുത്തത്. ഡിഒ നല്കിയ പരാതിയില്‍ സാവിത്രിക്കെതിരെയും പൊലിസ് കേസ് എടുത്തിട്ടുണ്ട്.