
മനാമ: ഒരു യൂറോപ്യന്‍ രാജ്യത്തുനിന്ന് ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്തിയ കേസില്‍ ബഹ്റൈനിയായ 46കാരിക്ക് ഫസ്റ്റ് ഹൈ ക്രിമിനല്‍ കോടതി 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും വിധിച്ചു.
ഇവരില്‍നിന്ന് പിടിച്ചെടുത്ത വസ്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വന്ന ഒരു തപാല്‍ പാക്കേജില്‍ മധുരപലഹാരങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കഞ്ചാവ് കണ്ടെത്തിയത്. അതെത്തിയത് ഈ സ്ത്രീയുടെ വിലാസത്തിലായിരുന്നു. അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്തപ്പോള്‍ ഒരു ഏഷ്യന്‍ പുരുഷനാണ് തനിക്കിത് അയച്ചുതന്നതെന്ന് അവര്‍ മൊഴി നല്കി.
തുടര്‍ന്ന് സ്ത്രീക്കെതിരെ പബ്ലിക് പ്രോസിക്യൂഷന് കുറ്റം ചുമത്തുകയായിരുന്നു.


