കൊച്ചി: ഡ്യൂട്ടിയുടെ പേരിലുള്ള മാനസിക പീഡനം ചോദ്യം ചെയ്ത വനിതാ പൊലീസുകാരിയെ എസ്.ഐ അപമാനിച്ച് ഇറക്കിവിട്ടെന്ന് പരാതി. സംഭവത്തെ തുടർന്ന് വിശ്രമമുറിയിൽ പ്രവേശിച്ച ഉദ്യോഗസ്ഥയെ സഹപ്രവർത്തകർ വാതിൽ ചവിട്ടി പൊളിച്ച് പുറത്തിറക്കി.
എറണാകുളം പനങ്ങാട് സ്റ്റേഷനിൽ ഇന്ന് രാവിലെയാണ് നാടകീയ സംഭവം നടന്നത്.
എസ്.ഐ ജിൻസൺ ഡൊമിനിക്കിന്റെ നടപടിയിലാണ് വനിതാ സി.പി.ഒ പ്രതിഷേധിച്ചത്. രാവിലെ സ്റ്റേഷൻ ഡ്യൂട്ടിയെക്കുറിച്ച് സംസാരിക്കുന്നതിനിടെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ടതായാണ് ആരോപണം.
സംഭവത്തിൽ ഡിസിപി അന്വേഷണത്തിന് നിർദ്ദേശം നൽകി. ഡ്യൂട്ടിയെച്ചൊല്ലി സ്റ്റേഷനിലെ എസ്.ഐയും ഉദ്യോഗസ്ഥരും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.