കോഴിക്കോട്: മാരക മയക്കുമരുന്നുമായി യുവതി പിടിയിൽ. അതി മാരക മയക്കുമരുന്നായ എംഡിഎംഎയുമായാണ് ചങ്ങരോത്ത് കുന്നോത്ത് ശരണ്യ(29) പിടിയിലായത്. മൊകേരിയിൽ നിന്നാണ് ഇവർ കുറ്റ്യാടി പോലീസിന്റെ വലയിലായത്. ഇവരിൽ നിന്ന് 740 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
മൊകേരി ഭാഗത്തേയ്ക്ക് മയക്കുമരുന്ന് വിതരണത്തിനായി യുവതി എത്തുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കുറ്റ്യാടി എസ്ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. പ്രതിയെ നാദാപുരം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കി.
രണ്ടാഴ്ച മുൻപ് ഊരത്ത് സ്വദേശി അൻവറിനെ കഞ്ചാവുമായി പോലീസ് പിടിച്ചിരുന്നു. രണ്ടേകാൽ കിലോ കഞ്ചാവുമായാണ് യുവാവ് പിടിയിലായത്.
