
മനാമ: ആഗോള പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന് (വൈ.എം.എഫ്) മിഡിലീസ്റ്റ് റീജിയണും ആതുര സേവനത്തില്‍ പ്രശസ്തരായ കിംസ് ഹെല്‍ത്തും ചേര്‍ന്ന് ബഹ്റൈന്‍ നാഷണല്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വാക്കത്തോണ്‍ 2025 സംഘടിപ്പിച്ചു.

വേള്‍ഡ് മലയാളി ഫെഡറേഷന് മിഡിലീസ്റ്റ് ഹെല്‍ത്ത് കോ- ഓര്‍ഡിനേറ്റര്‍ ഡോ. ലാല്‍ കൃഷ്ണയുടെ പിന്തുണയോടെ സ്റ്റാര്‍വിഷന്‍ ഇവന്റിന്റെ ബാനറില്‍ ജനുവരി 31ന് രാവിലെ 8 മണിക്ക് സീഫ് വാട്ടര്‍ ഗാര്ഡന് സിറ്റിയിലാണ് വാക്കത്തോണ്‍ നടത്തിയത്. കാപ്പിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ അപ്പ് ഡയറക്ടര്‍ യൂസിഫ് ലോരി ഫ്ളാഗ് ഓഫ് ചെയ്തു. കിംസ് ഹെല്‍ത്തിനെ പ്രതിനിധീകരിച്ച് ഡോ. മുഹമ്മദ് അബ്ദുല്‍ നബി അല്‍ സൈഫ് ആരോഗ്യസംരക്ഷണത്തെക്കുറിച്ച് വിവരിച്ചു.

വൈ.എം.എഫ്. ബഹ്റൈന്‍ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷപ്രസംഗം നടത്തി. സെക്രട്ടറി അലിന് ജോഷി സ്വാഗതമാശംസിച്ചു. കോ- ഓര്‍ഡിനേറ്റര്‍ ശ്രീജിത്ത് ഫറോക്ക്, വൈ.എം.എഫ്. ഗ്ലോബല്‍ വൈസ് പ്രസിഡന്റ് കോശി സാമൂവേല്‍, മിഡിലീസ്റ്റ് ട്രഷറര്‍ മുഹമ്മദ് സാലി, മിഡിലീസ്റ്റ് യൂത്ത് ഫോറം കോ- ഓര്‍ഡിനേറ്റര്‍ സുമേഷ് മാത്തൂര്‍, വൈ.എം.എഫ്. ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ജോബി ജോസ്, എക്സിക്യൂട്ടീവ് ഭാരവാഹികള്‍, സ്റ്റാര്‍ വിഷന്‍ ഭാരവാഹി സേതുരാജ് കടക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

എക്സിക്യൂട്ടീവ് മെമ്പര്‍മാരായ സാനു കുട്ടന്, ജേക്കബ് തെക്കുതോട്, നെല്സന് വര്‍ഗീസ്, ജോയല്‍ ബൈജു, ശശിധരന്, ഷാരോണ്‍ എന്നിവരും മുതിര്‍ന്ന നേതാക്കളായ പ്രതീഷ് തോമസ്, നിത്യന് തോമസ്, ഡോ. ഫൈസല്‍, അശോക് മാത്യു, സിമി അശോക്, ജോഷി വിതയത്തില്‍, റോയി മാത്യു എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. വൈ.എം.എഫ്. ബഹ്റൈന്‍ ട്രഷറര്‍ ഡോ. ഷബാന പരിപാടിക്ക് സ്ഥലമൊരുക്കിക്കൊടുത്ത വാട്ടര്‍ ഗാര്ഡന് സിറ്റി അധികൃതര്‍ക്കും പരിപാടിയില്‍ പങ്കെടുത്ത വിവിധ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ക്കും പങ്കെടുത്ത 160 ഓളം മെമ്പര്‍മാര്‍ക്കും നന്ദി പറഞ്ഞു. വൈ.എം.എഫ്. ബഹ്റൈന്‍ നാഷണല്‍ കൗണ്‍സില്‍ ഒരുക്കിയ പ്രഭാത ഭക്ഷണത്തോടെ പരിപാടി അവസാനിച്ചു.
