മനാമ: വേൾഡ് മലയാളീ കൌൺസിൽ ബഹ്റൈൻ പ്രൊവിൻസ് വിമൻസ് ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം മെയ് 19 വ്യാഴാഴ്ച വൈകുന്നേരം 7.30നു കെ സി എ ഹാളിൽ വെച്ച് നടത്തുന്നു. മനാമ ക്യാപിറ്റൽ മുനിസിപ്പാലിറ്റിയുടെ മെമ്പറും, 2021 ലെ എസ് എം ഇ സ്ട്രീറ്റ് ഗ്ലോബൽ വുമൺ അവാർഡ് ജേതാവും, ഗോൾഡൻ ട്രസ്റ്റിന്റെ പ്രസിഡന്റും, സി ഇ ഓ യും ആയ ഡോ. ലുൽവ അൽ മുതലാഖ് മുഖ്യ അഥിതിയായും, മാധ്യമ പ്രവർത്തക രാജി ഉണ്ണികൃഷ്ണൻ വീശിഷ്ട അതിഥിയായി പങ്കെടുക്കും.
WMC ബഹ്റൈൻ പ്രോവിൻസ് പ്രസിഡന്റ് എബ്രഹാം സാമുവേൽ അധ്യക്ഷത വഹിക്കുന്ന പരിപാടിയിൽ ചെയർമാൻ ബാബു കുഞ്ഞിരാമൻ, WMC മിഡിൽ ഈസ്റ്റ് ചെയർമാൻ രാധാകൃഷ്ണൻ തെരുവത്ത്, വൈസ് ചെയർ പേഴ്സൺ ദീപ ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് ഹരീഷ് നായർ, വൈസ് ചെയർമാൻ വിനോദ് നാരായണൻ എന്നിവരും പങ്കെടുക്കും. വിമൻസ് ഫോറം പ്രവർത്തനോദ്ഘാടനത്തിന്റെ ഭാഗമായി വേൾഡ് മലയാളീ കൌൺസിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാസാംസ്കാരിക പരിപാടികളും സംഘടിപ്പിച്ചിരിക്കുന്നു.
ഏവരെയും പരിപാടിയിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി വനിതാ വിഭാഗം പ്രസിഡന്റ് കൃപ രാജീവ്, വൈസ് പ്രസിഡന്റ് ഉഷ സുരേഷ്, ജനറൽ സെക്രട്ടറി രേഖ രാഘവൻ കലാവിഭാഗം സെക്രട്ടറി സ്വാതി പ്രമോദ്, പബ്ലിക് റിലേഷൻസ് & മീഡിയ കൺവീനർ ഭവിഷ അനൂപ്, മെമ്പർഷിപ് സെക്രട്ടറി രമ സന്തോഷ്, അസിസ്റ്റന്റ് മെമ്പർഷിപ് സെക്രട്ടറി ഷിജിൻ സുജിത് എന്നിവർ ഉൾക്കൊള്ളുന്ന സംഘാടക സമിതി അറിയിച്ചു.
