റിയാദ്: ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ട്. പുതിയ 20 റിയാലിന്റെ കറൻസിയിലാണ് കാശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിപ്പെടുത്തിയത്. കറൻസിയിലെ തെറ്റു തിരുത്തണമെന്ന് ഇന്ത്യ സൗദി അംബാസഡിറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് കറൻസി സൗദി പിൻവലിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
പുതിയതായി പുറത്തിറക്കിയ കറൻസിയിൽ സൽമാൻ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും ഒരു വശത്തും ലോകഭൂപടം മറുവശത്തുമുള്ളതാണ്. പാക്ക് അധിനിവേശ കശ്മീർ പാക്കിസ്ഥാന്റേതാണെന്ന മുൻനിലപാടും സൗദി തിരുത്തുകയുണ്ടായി. ജി–20 ഉച്ചകോടിക്ക് ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം. സൗദി രാഷ്ട്രത്തലവൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഭരണാധികാരികൾ പങ്കെടുക്കും.