കേരളത്തില്‍ നിന്നുള്ള മന് കീ ബാത്ത് ക്വിസ് സീസണ് ഫോര്‍ വിജയികള്‍ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യനുമായി ദല്‍ഹിയിലെ ഔദ്യോഗിക വസതിയില്‍ കൂടിക്കാഴ്ച നടത്തി. കോവില്‍മല രാജാവ് രാമന് രാജമന്നാന് മുഖ്യാതിഥിയായിരുന്നു.
റിപ്പബ്ലിക് ദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയുടെ പ്രത്യേക അതിഥികളായാണ് ശ്രീ രാമന് രാജമന്നാനും ഭാര്യ ശ്രീമതി ബിനുമോളും ദല്‍ഹിയില്‍ എത്തിയത്. കേരളത്തില്‍ ആചാരപരമായി ഇപ്പോഴും രാജ വാഴ്ച പിന്തുടരുന്ന മന്നാന്‍ ഗോത്രവര്‍ഗ വിഭാഗത്തി ലെ ഇപ്പോഴത്തെ രാജാവാണ് രാമന് രാജമന്നാന്. രാജ്യത്ത് ഗോത്രവര്‍ഗ വിഭാഗങ്ങളില്‍ നിലവിലുള്ള രണ്ട് രാജവംശങ്ങളിലൊന്നാണിത്. ഇടുക്കി കാഞ്ചിയാറിലെ കോവില്‍മലയാണ് ആസ്ഥാനം. ചടങ്ങിൽ കേന്ദ്രമന്ത്രി ശ്രീ ജോര്‍ജ് കുര്യൻ ശ്രീ രാമന് രാജമന്നാനെയും സ്വീകരിച്ചു.
മുന്‍കേന്ദ്രമന്ത്രിമാരായ ശ്രീ വി. മുരളീധരന്, ശ്രീ അല്‍ഫോണ്‍സ് കണ്ണന്താനം, സ്വീകരണസമിതി ചെയര്മാന് ശ്രീ ബാബു പണിക്കര്‍, ജനറല്‍ കണ്‍വീനര്‍ ശ്രീ അനൂപ് ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന് കീ ബാത്തിനെ ആസ്പദമാക്കി നെഹ്റുയുവകേന്ദ്രയും ഗ്ലോബല്‍ ഗിവേഴ്സ് ഫൗണ്ടേഷനും സംയു ക്തമായി സംഘടിപ്പിച്ച ക്വിസ് മത്സര വിജയികളായ 34 പേരാണ് കൂടിക്കാഴ്ചയിലും തുടര്‍ന്ന് നടന്ന സംവാദത്തിലും പങ്കെടുത്തത്. മന്ത്രിക്കും മറ്റ് വിശിഷ്ടാതിഥികള്‍ക്കുമൊപ്പം സംഘം അത്താഴവിരുന്നിലും പങ്കെടുത്തു.