നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനെത്തിയവര്‍ നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് അടിച്ചുതകര്‍ത്തു. പി.വി. അന്‍വര്‍ എംഎല്‍എയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
വനം വകുപ്പ് നടത്തിയ കൊലപാതകമാണിതെന്ന് അന്‍വര്‍ പറഞ്ഞു. മണി എന്ന യുവാവ് രണ്ടര മണിക്കൂര്‍ രക്തം വാര്‍ന്ന് കിടന്നു. ഇന്‍ക്വസ്റ്റ്, പോസ്റ്റ്മോര്‍ട്ടം നടപടികള്‍ വൈകി. തെരുവ് പട്ടിയുടെ വില പോലും മനുഷ്യജീവന് നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂര്‍ കരുളായി വനത്തില്‍ ഇന്നലെ വൈകീട്ട് 6.45ഓടെയാണ് കാട്ടാന ആക്രമണമുണ്ടായത്. മാഞ്ചീരി പൂച്ചപ്പാറ കോളനിയിലെ മണിയാണ് (35) കൊല്ലപ്പെട്ടത്. കാട്ടാന ആക്രമിച്ചപ്പോള്‍ മണിയുടെ കയ്യില്‍ മകന് മനുകൃഷ്ണ ഉണ്ടായിരുന്നു. അത്ഭുതകരമായാണ് അഞ്ചു വയസുകാരന് രക്ഷപ്പെട്ടതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കുട്ടികളെ ട്രൈബല്‍ ഹോസ്റ്റലിലാക്കി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. മണിയെ കാട്ടാന ആക്രമിച്ചപ്പോള്‍ കയ്യിലുണ്ടായിരുന്ന അഞ്ചു വയസുകാരനായ മകന് തെറിച്ചുവീണു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളാണ് കുട്ടിയെ കാട്ടാനയുടെ ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയത്. കാട്ടാന കുട്ടിക്കു നേരെ പാഞ്ഞടുക്കുന്നതിനു മുമ്പ് രക്ഷപ്പെടുത്തുകയായിരുന്നു. മറ്റുള്ളവരെല്ലാം സുരക്ഷിതമായി കോളനിയില്‍ തിരിച്ചെത്തിയെന്നും ബന്ധുക്കള്‍ പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് സംഭവം നടന്നതെങ്കിലും രാത്രി 8.10ഓടെ കൂടെയുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോള്‍ മാത്രമാണ് മണിയുടെ സഹോദരന് അയ്യപ്പന് വിവരമറിഞ്ഞത്. മൊബൈല്‍ നെറ്റ് വര്‍ക്ക് ഇല്ലായിരുന്നു. അയ്യപ്പന് അപകട സ്ഥലത്തെത്തി മണിയെ ചുമന്നാണ് പുറത്തേക്ക് കൊണ്ടുവന്നത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ മണിയെ ഒന്നര കിലോമീറ്റര്‍ ദൂരമാണ് ചുമന്നത്. വാഹന സൗകര്യമുള്ള സ്ഥലത്തെത്തിക്കാന്‍ വേണ്ടിയാണ് ചുമന്ന് കൊണ്ടുവന്നത്. കണ്ണക്കൈയിലെത്തിച്ചശേഷം അവിടെനിന്ന് ജീപ്പില്‍ കാടിന് പുറത്തെത്തിച്ചു. ആശുപത്രിയിലേക്കുള്ള വഴിയെ ആണ് മണി മരിച്ചത്.
നഷ്ടപരിഹാര തുകയായ പത്തു ലക്ഷം ഉടന്‍ നല്‍കുമെന്ന് നിലമ്പൂര്‍ സൗത്ത് ഡി.എഫ.്ഒ. പറഞ്ഞു.
Trending
- കോഴിക്കോട് ജില്ല പ്രവാസി ഫോറത്തിന് പുതിയ ഭാരവാഹികൾ
- ഗൾഫ് കപ്പ് കിരീടം നേടിയ ബഹ്റൈൻ ദേശീയ ഫുട്ബോൾ ടീമിന് ഹമദ് രാജാവ് സ്വീകരണം നൽകി
- നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ പിവി അന്‍വറിന്റെ അനുയായി അറസ്റ്റില്‍
- ഐ.വൈ.സി.സി ബഹ്റൈൻ ഉച്ച ഭക്ഷണം വിതരണം ചെയ്തു
- ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്റൈൻ ഫുട്ബോൾ ടീമിനെ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് സ്വീകരിച്ചു
- പി.വി. അൻവറിന് ജാമ്യം; പോലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി
- പരാതി അന്വേഷിക്കാനെത്തിയ എസ്.ഐയെ കടിച്ചു മുറിവേൽപ്പിച്ചു; മദ്ധ്യവയസ്കൻ അറസ്റ്റിൽ
- കര്‍ണാടകയില്‍ സ്ഥിരീകരിച്ച എച്ച്.എം.പി.വി വൈറസ് ബാധയ്ക്ക് ചൈനയുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം