ലക്നൗ∙ ഭർത്താവിനെ കൊലപ്പെടുത്തുന്നവർക്ക് 50,000 രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഭാര്യ. ആഗ്രയിലെ ബാഹ് ജില്ലയിലാണു സംഭവം. വാട്സാപ്പ് സ്റ്റാറ്റസിലൂടെയാണ് ഭാര്യയുടെ ഓഫർ. പൊലീസ് സ്റ്റേഷനിൽ ഭർത്താവ് പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്. ഭാര്യയുടെ ഒരു സുഹൃത്ത് നേരത്തേ തന്നെ ഭീഷണിപ്പെടുത്തിയിരുന്നതായും ഭർത്താവ് ആരോപിച്ചു. യുവതിക്കെതിരെ കേസെടുത്തെന്നും അന്വേഷണം നടന്നുവരികയാണെന്നും ബാഹ് പൊലീസ് സ്റ്റേഷൻ ഇൻചാർജ് ശ്യാം സിങ് പറഞ്ഞു.
2022 ജൂലായ് 9ന് മധ്യപ്രദേശിലെ ഭിന്ദിലെ ഒരു ഗ്രാമത്തിൽ നിന്നാണ് യുവതിയെ വിവാഹം കഴിച്ചതെന്ന് ഭർത്താവ് പറയുന്നു. ദാമ്പത്യ ജീവിതം തുടങ്ങിയതിനു പിന്നാലെ ഇരുവരും പല കാര്യങ്ങളിൽ തർക്കമായി. അഞ്ചു മാസത്തെ അസന്തുഷ്ടമായ ദാമ്പത്യത്തിനു ശേഷം, 2022 ഡിസംബറിൽ, യുവതി ബാഹിലെ ഭർത്താവിന്റെ വീടുവിട്ട് മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങി. അയൽവാസിയുടെ വീട്ടിൽ താമസിക്കുന്ന വാടകക്കാരനുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്നും ഭർത്താവ് ആരോപിക്കുന്നുണ്ട്. വിവാഹത്തിന്റെ തുടക്കം മുതലുള്ള എല്ലാ തർക്കങ്ങൾക്കും കാരണം ഈ ബന്ധമാണെന്നും ഇയാൾ പറയുന്നു. സമാനമായ സംഭവം 2019ൽ ഗുരുഗ്രാമിൽ ഉണ്ടായിരുന്നു. അന്ന് ഭർത്താവിനെ കൊല്ലുന്നവർക്ക് പാരിതോഷികമായി 16 ലക്ഷം നൽകുമെന്നായിരുന്നു ഭാര്യ പ്രഖ്യാപിച്ചത്.
Trending
- ‘ഞാൻ തിരിച്ചെത്തി പ്രതികാരം ചെയ്യും’: യൂനുസിനെ വെല്ലുവിളിച്ച് ഷെയ്ഖ് ഹസീന
- ഡിവൈഎഫ്ഐയുടെ സ്റ്റാര്ട്ട് അപ്പ് ഫെസ്റ്റിവലിലേക്ക് ശശി തരൂരിന് ക്ഷണം
- ഫൈബർഗ്ലാസ് സിലിണ്ടറുകൾക്ക് കൗൺസിൽ അംഗീകാരം
- തൃശ്ശൂരില് കാട്ടാന ആക്രമണം; 60 കാരന് കൊല്ലപ്പെട്ടു
- സൗദി അറേബ്യ ആതിഥേയത്വം വഹിച്ച റഷ്യ- അമേരിക്ക ചർച്ച: ബഹ്റൈൻ സ്വാഗതം ചെയ്തു
- കമ്പമലയിലെ കാട്ടുതീ: പുൽമേടിന് തീയിട്ടെന്ന് സംശയിക്കുന്നയാൾ പിടിയിൽ
- സൗകര്യങ്ങള് VIPകള്ക്ക് മാത്രം’, മഹാകുഭമേള ‘മൃത്യു കുംഭ്’ ആയെന്ന് മമത
- ‘ഇന്സ്റ്റഗ്രാമിൽ ബ്ലോക്ക് ചെയ്തു’;വിദ്യാര്ഥിനിയെ മർദിച്ചെന്ന പരാതിയിൽ യുവാവ് പിടിയിൽ