കുണ്ടറ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കണ്ടക്ടർ അറസ്റ്റിൽ. തെങ്കാശി – കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ തെങ്കാശി സൗത്ത് സ്ട്രീറ്റ് സ്വദേശി എസക്കി അരസനാണ് (38) കുണ്ടറ പൊലീസിന്റെ പിടിയിലായത്.പുനലൂരിൽ പഠിക്കുന്ന പെൺകുട്ടി സ്ഥിരമായി ഈ ബസിലാണ് യാത്ര ചെയ്തിരുന്നത്. കഴിഞ്ഞ 19 ന് വൈകിട്ട് നാലോടെ പുനലൂരിൽ നിന്ന് ബസിൽ കയറിയ കുട്ടിയോട് കണ്ടക്ടർ അപമര്യാദയായി പെരുമാറി. കുണ്ടറയിലേക്ക് ബസിൽ കയറിയ പെൺകുട്ടിയോട് കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ഓവർ ബ്രിഡ്ജ് കഴിഞ്ഞപ്പോഴേക്കും ഇയാൾ മോശമായി പെരുമാറുകയും വിവാഹം ചെയ്യാമെന്ന് പറഞ്ഞ് പെൺകുട്ടിയുടെ സീറ്റിനടുത്തിരുന്ന് ശല്യപ്പെടുത്തുകയും ചെയ്തു.പിറ്റേ ദിവസം കുട്ടിയുടെ പിതാവ് ഇതേ ബസിൽ യാത്ര ചെയ്തെങ്കിലും കണ്ടക്ടറെ കണ്ടെത്താൻ കഴിഞ്ഞില്ല. കഴിഞ്ഞദിവസം വീണ്ടും പിതാവ് പെൺകുട്ടിയോടൊപ്പം പുനലൂരിൽ നിന്ന് ഈ ബസിൽ കയറി മറ്റൊരു സീറ്റിൽ ഇരുന്നു. കുട്ടി പറഞ്ഞതുപോലെ കണ്ടക്ടർ അപമര്യാദയായി പെരുമാറിയപ്പോൾ പിതാവും മറ്റുള്ളവരും പ്രതികരിക്കുകയും കുണ്ടറ പൊലീസ് സ്റ്റേഷനിലേക്ക് ബസ് എത്തിക്കുകയുമായിരുന്നു. പ്രതിയെ റിമാൻഡ് ചെയ്തു.
Trending
- ടൂറിസം വരുമാനത്തില്‍ ബഹ്റൈന്‍ 12% വളര്‍ച്ച
- ബഹ്റൈന്‍ പോസ്റ്റ് മൊബൈല്‍ പോസ്റ്റല്‍ സേവനങ്ങള്‍ ആരംഭിച്ചു
- ബഹ്റൈന്‍ അന്താരാഷ്ട്ര വാണിജ്യ കോടതിയുടെ തര്‍ക്കപരിഹാര പാനല്‍ അംഗങ്ങളെ നിയമിച്ചു
- അശ്രദ്ധമായി വാഹനമോടിച്ചുണ്ടായ അപകടത്തില്‍ ശുചീകരണ തൊഴിലാളിയുടെ മരണം: യുവതിക്ക് ആറു മാസം തടവ്
- സ്തനാര്‍ബുദം, മാനസികാരോഗ്യം: വിനോദം സമന്വയിപ്പിച്ച ബോധവല്കരണ പരിപാടിയുമായി ജി.ഒ.പി.ഐ.ഒ.
- സ്റ്റാർ വിഷൻ ഇവന്റ്സും ഭാരതി അസോസിയേഷനും ചേർന്ന് ദീപാവലി ആഘോഷിച്ചു
- ബഹ്റൈൻ പ്രതിഭ മുപ്പതാം കേന്ദ്ര സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു
- ഹിജാബ് വിവാദം; പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികള്‍ കൂടി പഠനം നിര്‍ത്തുന്നു, ടിസിക്കായി അപേക്ഷ നൽകി
