ഫെയ്സ്ബുക്കിന്റെ വീഡിയോ ചാറ്റ് പ്ലാറ്റ്ഫോമായ മെസഞ്ചര്‍ റൂം ഇപ്പോള്‍ വാട്സ്ആപ്പ് വെബില്‍ ലഭ്യമാണ്. ആന്‍ഡ്രോയിഡ്, ഐഫോണ്‍ എന്നിവയില്‍ ലഭ്യമായ വാട്സ്ആപ്പ് ആപ്പുകളിലും ഉടന്‍ തന്നെ സേവനം ലഭ്യമാക്കുമെന്നാണ് വാട്സ് ആപ്പ് വ്യക്തമാക്കുന്നത്. വീഡിയോ ചാറ്റില്‍ മുഖ്യ എതിരാളിയായ സൂമുമായി കിടമത്സരത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന വാട്സ് ആപ്പ് മികച്ച സേവനമാണ് നല്‍കുന്നത്. ഒരേ സമയം 50 പേര്‍ക്ക് വീഡിയോ ചാറ്റില്‍ പങ്കെടുക്കാനുളള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സമയപരിമിതിയില്ലാതെ യഥേഷ്ടം ചാറ്റ് ചെയ്യാനുളള സൗകര്യമാണ് മെസഞ്ചര്‍ റൂമില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡെസ്ക് ടോപ്പില്‍ വാട്സ്ആപ്പ് വെബ് തുറന്ന് ക്രിയേറ്റ് റൂം എന്ന ഐക്കണില്‍ ക്ലിക്ക് ചെയ്യുക എന്നതാണ് വീഡിയോ കോളിന്റെ ആദ്യ ഘട്ടത്തിലുള്ളത്. തുടര്‍ന്ന് വ്യക്തിഗത, ഗ്രൂപ്പ് ചാറ്റുകളില്‍ എതെങ്കിലും ഒന്ന് തെരഞ്ഞെടുത്ത ശേഷം മുന്നോട്ടുപോകാം.
Trending
- പിന്‍വലിച്ച കൊക്കകോള ഉല്‍പ്പന്നങ്ങള്‍ ബഹ്റൈന്‍ വിപണിയില്‍ ഇല്ലെന്ന് ആരോഗ്യ മന്ത്രാലയം
- ആണുങ്ങളോട് മാധ്യമങ്ങള്‍ കരുണ കാണിക്കണം, കേസിന്റെ വേദന നടി അറിയണം: രാഹുല്‍ ഈശ്വര്‍
- എം. മെഹബൂബ് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി
- നിര്‍മ്മിതബുദ്ധി വെല്ലുവിളിയല്ല; ബിസിനസിന്റെ താക്കോലാണ് ജനങ്ങള്‍
- ഇന്ത്യയുടെ വിദ്യാഭ്യാസ രീതി ഉപജീവനത്തിന് പര്യാപ്തമല്ല: ടി പി ശ്രീനിവാസൻ
- ഐ.വൈ.സി.സി ബഹ്റൈൻ മഹാത്മ ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
- പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ബോംബ് ഭീഷണി
- ബഹ്റൈന്‍ ക്രിക്കറ്റ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചു