റിപ്പോർട്ട്: സുജീഷ് ലാൽ
കൊല്ലം: എഴുകോണിൽ ഗൃഹനാഥൻ കാൽ വഴുതി കിണറ്റിൽ വീണു മരിച്ചു. കാരുവേലിൽ ചാപ്രയിൽ സുജി ഭവനിൽ സുരേഷ് ബാബുവാണ്(58)മരിച്ചത്. എഴുകോൺ രണ്ടാലുംമൂട്ടിലുള്ള സുഹൃത്തിന്റെ വീട്ടിലെ കിണറ്റിന്റെ തൊടിയിൽ നിന്നും പാഷൻഫ്രൂട്ട് അടർത്തുന്നതിനിടെ തൊടി ഇടിഞ്ഞു കിണറ്റിൽ വീഴുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു സംഭവം. കുണ്ടറ നിന്നും ഫയർ ഫോഴ്സ് യൂണിറ്റും എഴുകോൺ പോലീസും ഉടൻ സ്ഥലെത്തിയെങ്കിലും ജീവൻ രക്ഷിയ്ക്കാൻ കഴിഞ്ഞില്ല.
