
മനാമ: ബഹ്റൈനില്‍ അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയറിന്റെ വാര്‍ഷിക റമദാന് ചാരിറ്റി പ്രദര്‍ശനമായ ‘അഹ്ലാന് റമദാന്’ (സ്വാഗതം റമദാന്) അവരുടെ ആസ്ഥാനത്ത് ശൈഖ തജ്ബ ബിന്ത് സല്മാന് അല്‍ ഖലീഫയുടെ സാന്നിധ്യത്തില്‍ ആരംഭിച്ചു.
ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ ക്ഷണം സ്വീകരിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചതെന്ന് അല്‍ നൂര്‍ ചാരിറ്റി വെല്‍ഫെയര്‍ പ്രസിഡന്റ് ശൈഖ ലാമിയ ബിന്ത് മുഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ പറഞ്ഞു. ബഹ്റൈന്‍-ഒമാനി സംരംഭക അസോസിയേഷന്റെ സി.ഇ.ഒ. ഹുജൈജ ബിന്ത് ജയ്ഫര്‍ ബിന്‍ സെയ്ഫ് അല്‍ സെയ്ദിന്റെ സാന്നിധ്യം ബഹ്റൈനും ഒമാനും തമ്മിലുള്ള ശക്തമായ ബന്ധത്തെ പ്രതിഫലിപ്പിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
ബഹ്റൈനി, ഒമാനി വനിതാ ബിസിനസുകാര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള അടുത്ത സാംസ്കാരിക ബന്ധം എടുത്തുകാണിക്കുന്ന കാര്യങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.


