മനാമ: ലോകത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവർ ബഹ്റൈനെ തങ്ങളുടെ ഇഷ്ട ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി തിരഞ്ഞെടുത്തതോടെ ബഹറിന്റെ ടൂറിസം മേഖലയ്ക്കും സമ്പദ്ഘടനയ്ക്കും ഉണർവ് പകരുന്നതായി ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി വ്യക്തമാക്കി. പാർട്ടികൾക്കും വിവാഹങ്ങൾക്കും ഒരു പ്രധാന ടൂറിസം കേന്ദ്രമെന്ന നിലയിൽ രാജ്യത്തിൻറെ സ്ഥാനം ഉയർത്തുക, ഐലൻഡ് വെഡിങ് ഡെസ്റ്റിനേഷനായി ലോക ടൂറിസ്റ്റ് ഭൂപടത്തിൽ ബഹറിനെ അടയാളപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയുള്ള ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെ ശ്രമങ്ങളാണ് വിജയം കണ്ടിരിക്കുന്നത്. കഴിഞ്ഞ നവംബർ, ഡിസംബർ മാസങ്ങളിൽ മാത്രം എട്ട് ഇന്ത്യൻ വിവാഹങ്ങൾക്കാണ് ബഹറിൻ ആതിഥേയത്വം വഹിച്ചത്. ലോകമെമ്പാടുമുള്ള മൂവായിരത്തോളം അതിഥികളാണ് ബഹറിനിൽ എത്തിച്ചേർന്നത്. ഇതിൽ 2,400 പേർ ബഹറിൻറെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ ആണ് യാത്രയ്ക്കായി ഉപയോഗിച്ചത്. ആഡംബര ഹോട്ടലുകൾ, ആവശ്യപ്പെടുന്ന രുചികൾ, വൈവിധ്യമാർന്ന താൽപര്യങ്ങൾ നിറവേറ്റുന്ന അതുല്യ വിവാഹ ആശയങ്ങൾ എന്നിവ അടക്കമുള്ളവയുടെ ഏകോപനം മുതൽ ആസൂത്രണവും ലൊജിസ്റ്റിക്സും വരെ ബഹറിൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റി സംഘടിപ്പിച്ച വിവാഹങ്ങൾക്ക് ഉറപ്പുനൽകുന്നു. ഇത്തരം വിവാഹങ്ങൾ ദേശീയ സമ്പദ് വ്യവസ്ഥയിലേക്ക് 5.5 ദശലക്ഷം യുഎസ് ഡോളറാണ് സംഭാവന ചെയ്തത്. രാജ്യത്തിൻറെ ടൂറിസം മേഖലയ്ക്ക് ഒരു പുത്തനുണർവ് നൽകാൻ ഇത് സഹായകമാകുന്നു.
Trending
- ബഹ്റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന് ലോക ശിശുദിനം ആഘോഷിച്ചു
- ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്റൈന്‍ റിഫോര്മേഷന് ഡയറക്ടറേറ്റ് ശില്പശാല നടത്തി
- സജി ചെറിയാൻ രാജിവെക്കേണ്ടെന്ന് സി.പി.എം.
- എം. സി. എം. എ മരണാനന്തര ധനസഹായം കൈമാറി
- കൊച്ചി-ഡല്‍ഹി എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശ്ശേരിയിൽ യാത്രക്കാർ ദുരിതത്തില്‍
- കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
- ബാറ്ററി വെള്ളം മദ്യത്തിൽ ചേർത്ത് കുടിച്ചു; യുവാവ് മരിച്ചു, സുഹൃത്ത് ഗുരുതരാവസ്ഥയിൽ
- സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്