
മനാമ: ബഹ്റൈന്‍ ഇസ്ലാമിക് ബാങ്ക് സംഘടിപ്പിച്ച ‘വി റൈറ്റ് ഇന്‍ അറബിക്’ മത്സരത്തിന്റെ രണ്ടാം പതിപ്പ് സമാപിച്ചു.
രാജാവിന്റെ ജീവകാരുണ്യ പ്രവര്‍ത്തന, യുവജന കാര്യ പ്രതിനിധിയും സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് (എസ്.സി.വൈ.എസ്) ചെയര്‍മാനുമായ ഷെയ്ഖ് നാസര്‍ ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ നടന്ന സമാപന ചടങ്ങില്‍ എസ്.സി.വൈ.എസ്. സെക്രട്ടറി ജനറല്‍ അയ്മെന്‍ ബിന്‍ തൗഫീഖ് അല്‍മുഅയ്യിദ് പങ്കെടുത്തു. ചടങ്ങില്‍ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി.
ബഹ്റൈനിന്റെ സ്വത്വത്തെയും സംസ്കാരത്തെയും പ്രതിനിധീകരിക്കുന്ന ഭാഷയില്‍ യുവാക്കള്‍ക്ക് അവരുടെ കഴിവുകള്‍ പ്രകടിപ്പിക്കുന്നതിനുള്ള സൃഷ്ടിപരമായ ഇടങ്ങള്‍ സൃഷ്ടിക്കുക എന്ന ഷെയ്ഖ് നാസര്‍ ബിന്‍ ഹമദിന്റെ ദര്‍ശനത്തെയാണ് ഈ പരിപാടി പ്രതിഫലിപ്പിക്കുന്നതെന്ന് അല്‍മുഅയ്യിദ് പറഞ്ഞു. ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന് ബിന്‍ അബ്ദുല്ല അല്‍ നുഐമി, വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ, യുവജനകാര്യ മന്ത്രി റാവാന്‍ ബിന്ത് നജീബ് തൗഫീഖി, ബഹ്റൈന്‍ റൈറ്റേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡോ. റാഷിദ് നാജിം എന്നിവരും പ്രസംഗിച്ചു.
225 സ്കൂളുകളില്‍നിന്നായി 7,000ത്തിലധികം വിദ്യാര്‍ത്ഥികള്‍ മത്സരത്തില്‍ പങ്കാളികളായിരുന്നു.


