മനാമ: മുസ്ലീംലീഗ് സംസ്ഥാനകമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ ഫണ്ടിലേക്ക് കെ എം സി സി ബഹ്റൈൻ 66 ലക്ഷം നൽകി. മുസ്ലീംലീഗ് പുരനധിവാസ ഫണ്ട് സംബന്ധമായി പ്രഖ്യാപനം വന്നയുടൻ ആരംഭിച്ച് 10 ദിവസം കൊണ്ടാണ് കെ എം സി സി ബഹ്റൈൻ 66 ലക്ഷം സ്വരൂപിച്ച് നൽകിയത്. കെ എം സി സി ബഹ്റൈൻ പ്രഖ്യാപിച്ച ആദ്യ ഗഢു പ്രഥമഘട്ടത്തിൽ തന്നെ കെ എം സി സി ബഹ്റൈൻ സംസ്ഥാന പ്രസിഡൻ്റ് എ ഹബീബ് റഹ് മാനും ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങരയും ചേർന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡൻ്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾക്ക് കൈമാറിയിരുന്നു. പ്രഖ്യാപനതുകയും ലക്ഷ്യം വെച്ച് ഫണ്ട് സ്വരൂപിക്കാൻ പ്രവർത്തനഗോഥയിലേക്കിറങ്ങിയ കെ എം സി സി ബഹ്റൈന് ലക്ഷ്യം വെച്ചതിൻ്റെ ഇരട്ടി തുക മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് കൈമാറുവാൻ സാധിച്ചു.
ഫണ്ട് ശേഖരണത്തിൻ്റെ ആഹ്വാനം ശിരസ്സാവഹിച്ച് പ്രവർത്തനരംഗത്ത് സജീവമായ കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ല കമ്മിറ്റികളുടെയും ബാക്കി ജില്ലകൾ ഉൾപ്പെടുന്ന സൗത്ത് സോൺ മേഖല കമ്മിറ്റിയുടെയും, ഹിദ്ദ് – അറാദ് – ഗലാലി, മുഹറഖ്, ഹൂറ- ഗുദൈബിയ, സനാബിസ്,ജിദ് ഹഫ്സ്,ഇസടൗൺ, ബുദയ്യ, ഹമദ് ടൗൺ, സിത്ര, ഈസ്റ്റ് റിഫ, വെസ്റ്റ് റിഫ ഏരിയ കമ്മിറ്റികളുടെയും, ജില്ല കമ്മിറ്റികളിൽ ഉൾപ്പെടുന്ന നിയോജക മണ്ഡലം കമ്മിറ്റികളും മണ്ഡലങ്ങളിൽ ഉൾപ്പെടുന്ന പഞ്ചായത്ത് കമ്മിറ്റികളും തുടങ്ങിയ ഘടകങ്ങളുടെ സേവനനിരതമായി പൂർത്തിയാക്കിയ കർത്തവ്യം പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ജീവകാരുണ്യ പ്രവർത്തനം മുഖമുദ്രയായി ഉൾകൊണ്ട് പ്രവർത്തിക്കുന്ന കെ എം സി സി യുടെ ഓരോ പ്രവർത്തകന്മാരും പങ്കാളികളാവുകയും വയനാട് പുരരധിവാസ ഫണ്ട് ലക്ഷ്യത്തിനപ്പുറം സാദ്ധ്യമാക്കാൻ പ്രവർത്തനരംഗത്ത് കർമ്മ നി തതരാവുകയും ചെയ്തു.
ബഹ്റൈനിലെ സ്വദേശികളും, വിദേശികളും, കേരളത്തിനപ്പുറമുള്ള ഇന്ത്യൻ സമൂഹവുമടക്കം മുഴുവൻ മനുഷ്യസ്നേഹികളും കെ എം സി സി ബഹ്റൈൻ്റെ ഈ സ്നേഹസ്പർശം പകർന്നേകുന്ന കാരുണ്യകർത്തവ്യത്തിൽ പങ്കാളികളായി.
കെ എം സി സി ബഹ്റൈൻ സംസ്ഥാന ട്രഷറർ കെ പി മുസ്തഫ, വൈസ് പ്രസിഡൻ്റുമാരായ എ പി ഫൈസൽ, റഫീഖ് തോട്ടക്കര, ഷാഫി പാറക്കട്ട, എൻ എ അബ്ദുൽ അസീസ്, ഷഹീർ കാട്ടാമ്പള്ളി, സെക്രട്ടറിമാരായ അഷറഫ് കക്കണ്ടി,ഫൈസൽ കോട്ടപ്പിള്ളി, ഫൈസൽ കണ്ടിത്താഴ എന്നിവർ പ്രവർത്തനങ്ങൾക് നേതൃത്വം നൽകി.
മാനുഷികമൂല്യം ഉയർത്തിപ്പിടിച്ച് ഇത്തരമൊരു സൽകർമ്മത്തിന് മുന്നിട്ടിറങ്ങിയ കെ എം സി സി യുടെ ഓരോ പ്രവർത്തകരോടും അതുപോലെ ഇതിനോടൊപ്പം ചേർന്ന് നിന്ന് സഹകരിച്ച മനുഷ്യസ്നേഹികളോടും കെ എം സി സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റിക്കുള്ള നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നതായി കെ എം സി സി ബഹ്റൈൻ ആക്റ്റിംങ് പ്രസിഡൻ്റ് അസ്ലം വടകരയും ആക്റ്റിങ്ങ് ജനറൽ സെക്രട്ടറി ഗഫൂർ കൈപമംഗലവും അറിയിച്ചു.