
മനാമ: ബഹ്റൈനിലെ കടല്‍ ടാക്സി സര്‍വീസ് ബുദയ്യ തീരംവരെ നീട്ടുന്നത് പരിഗണനയില്‍.
ഇതിന്റെ സാങ്കേതിക വശങ്ങളടക്കമുള്ള ചില കാര്യങ്ങളാണ് ഇപ്പോള്‍ പരിസ്ഥിതി, ടൂറിസം അധികൃതര്‍ പരിശോധിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജലഗതാഗതം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി നോര്‍ത്തേണ്‍ മുനിസിപ്പല്‍ കൗണ്‍സിലാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. ബുദയ്യ തീരത്തെ കൂടി കടല്‍ ടാക്സി സര്‍വീസില്‍ ഉള്‍പ്പെടുത്താവുന്നതാണെന്ന് ഇതിനുള്ള മറുപടിയില്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അംന അല്‍ റുഹൈമി മുനിസിപ്പല്‍ കൗണ്‍സിലിനെ അറിയിച്ചിട്ടുണ്ട്.


