
മനാമ: ബഹ്റൈനിലെ ഒരു ജലശുദ്ധീകരണ പ്ലാന്റിനു നേരെ ഇറാന്റെ ആക്രമണമുണ്ടായെങ്കിലും അത് ജലവിതരണത്തെ ഒട്ടും ബാധിച്ചിട്ടില്ലെന്ന് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
ജനങ്ങള്‍ക്കെല്ലാം തടസ്സമില്ലാതെ ജലം ലഭിക്കുന്നുണ്ട്. ജലവിതരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
ഇറാന്റെ ഡ്രോണ്‍ ആക്രമണം ജലശുദ്ധീകരണശാലയ്ക്ക് സാരമായ കേടുപാടുകള്‍ വരുത്തിയിരുന്നെങ്കിലും ഉടന്‍ അറ്റകുറ്റപ്പണി നടത്തി തകരാറ് പരിഹരിക്കുകയായിരുന്നു.


