
മനാമ: ബഹ്റൈനില്‍ മലിനജല, ഉപരിതലജല സേവന നിരക്കുകളില്‍ മാറ്റം വരുത്തിയതായി മരാമത്ത് മന്ത്രി ഇബ്രാഹിം ഹസ്സന് അല്‍ ഹവാജ് അറിയിച്ചു.
ജല ഉപയോഗ മൂല്യത്തിന്റെ 20% എന്ന നിരക്കിലായിരിക്കും ഇത് കണക്കാക്കുക. ജല ഉപയോഗ ലൈസന്‍സിനുള്ള അപേക്ഷാ ഫീസ് ഇനി 10 ദിനാറായിരിക്കും. ലൈസന്‍സ് വ്യവസ്ഥകള്‍ ഭേദഗതി ചെയ്യുന്നതിനുള്ള അപേക്ഷയ്ക്കും 10 ദിനാറായിരിക്കും ഫീസ്.
അതേസമയം ബഹ്റൈന്‍ പൗരര്‍ക്ക് അവരുടെ ആദ്യത്തെ വീടിന്റെ സേവന ഫീസില്‍ ഇളവ് നല്‍കും. ഇതെല്ലാം 2026 ജനുവരി ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരും.


