
ന്യൂയോര്‍ക്ക്: പാക്കിസ്ഥാനില്‍ നടക്കുന്ന സമാധാന ചര്‍ച്ചയ്ക്ക് തൊട്ടുമുമ്പ് ഇറാന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
ന്യൂയോര്‍ക്ക് പോസ്റ്റിനു നല്കിയ അഭിമുഖത്തിലാണ് ഭീഷണിസ്വരത്തിലുള്ള മുന്നറിയിപ്പുള്ളത്. പാക്കിസ്ഥാനില്‍ നടക്കുന്ന ചര്‍ച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ വ്യവസ്ഥകളുടെ ചട്ടക്കൂടില്‍ ഒതുങ്ങിയില്ലെങ്കില്‍ ഇറാനു നേരെ പുതിയ ആക്രമണങ്ങളുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു.
തങ്ങള്‍ കപ്പലുകളില്‍ മികച്ച ആയുധങ്ങള്‍ സജ്ജീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതുവരെ പ്രയോഗിച്ചതിനേക്കാള്‍ മികച്ച ആയുധങ്ങളാണിത്. ചര്‍ച്ചയില്‍ ഒരു ധാരണയിലെത്താനായില്ലെങ്കില്‍ അതെല്ലാം എടുത്തു പ്രയോഗിക്കുമെന്നും ട്രംപ് പറഞ്ഞു.


