
മനാമ: ഇറാന്റെ ആക്രമണങ്ങളുടെയോ അവയുടെ അനന്തരഫലങ്ങളോ പ്രതികരണ പ്രവര്‍ത്തനങ്ങളുടെയോ സ്ഥലങ്ങളുടെയോ അധികാരികള്‍ സ്വീകരിച്ച സുരക്ഷാ നടപടികളുടെയോ ചിത്രങ്ങളും ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുകയോ പങ്കിടുകയോ ചെയ്യരുതെന്ന് ബഹ്റൈനിലെ ജനങ്ങള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് മുന്നറിയിപ്പ് നല്കി.
ഇവ പങ്കിടുന്നത് ഇത് ദേശീയ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുകയും സമൂഹത്തിന്റെയും രാജ്യത്തിന്റെയും സുരക്ഷയെ അപകടത്തിലാക്കുകയും ചെയ്യും. ബഹ്റൈനിലെ നിയമപ്രകാരം അത്തരം ചിത്രങ്ങളോ ദൃശ്യങ്ങളോ പങ്കിടുന്നത് ക്രിമിനല്‍ കുറ്റമാണ്. ഏതെങ്കിലും വിധത്തില്‍ അവ പ്രചരിപ്പിക്കുന്ന ആരെയും അവ സൃഷ്ടിച്ച് പ്രസിദ്ധീകരിച്ച വ്യക്തിക്ക് തുല്യമായി കണക്കാക്കുകയും നിയമം അനുശാസിക്കുന്ന ശിക്ഷകള്‍ക്ക് വിധേയമാക്കുകയും ചെയ്യും.
ബന്ധപ്പെട്ട അധികാരികള്‍ നല്കുന്ന നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പാലിക്കണം. ഈ അസാധാരണ സാഹചര്യത്തില്‍ സുരക്ഷ നിലനിര്‍ത്താനും സാമൂഹിക സ്ഥിരത ഉറപ്പാക്കാനും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കുന്ന ഫലപ്രദമായ നടപടികളെ പിന്തുണയ്ക്കുന്ന രീതിയില്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണമെന്നും പബ്ലിക് പ്രോസിക്യൂഷന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.


