
മനാമ: ഇറാനിയന്‍ ആക്രമണത്തെ തുടര്‍ന്നുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കിയെങ്കിലും അണഞ്ഞ തീയില്‍നിന്നുള്ള പുകയുടെ പ്രത്യാഘാത സാധ്യതയ്ക്കുള്ള മുന്‍കരുതലെന്ന നിലയില്‍ ബഹ്റൈനിലെ ഹിദ്ദ്, അറാദ്, ഖലാലി, സമാഹീജ് പ്രദേശവാസികള്‍ വീടുകളില്‍ തന്നെ തുടരാനും ജനലുകളും വെന്റിലേഷന് ഓപ്പണിംഗുകളും അടയ്ക്കാനും ആഭ്യന്തര മന്ത്രാലയം അഭ്യര്‍ത്ഥിച്ചു.
ലഭ്യമാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട അധികാരികള്‍ പുതിയ വിവരങ്ങള്‍ നല്‍കുമെന്ന് മന്ത്രാലയം അറിയിച്ചു.


