
മനാമ: കാഴ്ചാശേഷിയില്ലാത്തവര്ക്ക് പിന്തുണയുമായി മനാമയിലെ വാട്ടര്‍ ഗാര്ഡന് സിറ്റിയില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു.
വൈറ്റ് കെയ്ന്‍ സേഫ്റ്റി ഡേയോടനുബന്ധിച്ച് ‘കാഴ്ചശേഷിയില്ലാത്തവരെ സഹായിക്കല്‍ എല്ലാവരുടെയും ചുമതല’ എന്ന മുദ്രാവാക്യവുമായി ഫ്രണ്ട്ഷിപ്പ് സൊസൈറ്റി ഫോര്‍ ദ ബ്ലൈന്‍ഡ് ആണ് റെഡ് ക്രെസന്റ് സൊസൈറ്റിയുടെ പിന്തുണയോടെ പരിപാടി സംഘടിപ്പിച്ചത്. കാപ്പിറ്റല്‍ ഗവര്‍ണര്‍ ഖാലിദ് ബിന്‍ ഹുമൂദ് അല്‍ ഖലീഫ അടക്കം നിരവധി പ്രമുഖര്‍ പങ്കെടുത്തു.


