തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിലെ എമർജൻസി വിഭാഗത്തിൽ അസിസ്റ്റൻറ് പ്രൊഫസർ തസ്തികയിലേക്ക് വാക്ക് – ഇൻ – ഇന്റർവ്യൂ നടത്തുന്നു.
ഒഴിവുകളുടെ എണ്ണം – രണ്ട്
വിദ്യാഭ്യാസ യോഗ്യത അഭികാമ്യം:
(1) എമർജൻസി മെഡിസിൻ വിഭാഗത്തിലുളള പി ജി/ഡി എൻ ബി . പ്രസ്തുത വിഷയത്തിൽ പി ജി ഇല്ലാത്തവരുടെ അഭാവത്തിൽ മെഡിസിൻ, സർജറി, ഓർത്തോപീഡിക്സ്,അനസ്തേഷ്യോളജി വിഭാഗത്തിൽ പി ജി ഉളളവരെയും പരിഗണിക്കും.
(2) ടി സി എം സി രജിസ്ട്രേഷൻ
പ്രതിമാസ വേതനം : 70,000/- രൂപ .
താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, മുൻ പരിചയം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം 2022 മാർച്ച് ഒൻപതാം തീയതി രാവിലെ 11 ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ്.
