ന്യൂഡല്‍ഹി: ലോക്സഭ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ സോണിയാഗാന്ധി. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍ എന്നാണ് പ്രതിക്ഷിക്കുന്നത്. കാത്തിരുന്ന് കാണൂ എന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. എക്സിറ്റ്പോള്‍ ഫലങ്ങളെ കോണ്‍ഗ്രസും തള്ളിക്കളഞ്ഞിരുന്നു.
രാവിലെ ഡല്‍ഹി ഡിഎംകെ ഓഫീസിലെത്തിയ സോണിയാഗാന്ധി, അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ നൂറാം ജന്മവാര്ഷികത്തില് ആദരവ് അര്‍പ്പിച്ചു. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചതായും സോണിയാഗാന്ധി പറഞ്ഞു.