ഇടുക്കി: ഡബ്ല്യുപി(സി) 365/2016 നമ്പർ കേസിലെ കോടതി അലക്ഷ്യ ഹർജിയിൽ സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനമെടുക്കുന്നതിനായി നിമയമിക്കപ്പെട്ട ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹർ സപ്രെയുടെ സിറ്റിംഗ് ഓഗസ്റ്റ് 4ലേക്ക് മാറ്റി. ഇന്ന് (13.07.2021) കുമളി ഹോളിഡേ റിസോർട്ടിലാണ് സിറ്റിംഗ് നടത്താൻ നിശ്ചയിച്ചിരുന്നത്. കൊവിഡ് വ്യാപനത്തിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങളെ തുടർന്നാണ് സിറ്റിംഗ് മാറ്റിയത്. അടുത്തമാസം നാലിന് കുമളി ഹോളിഡേ റിസോർട്ടിൽ നടക്കുന്ന സിറ്റിംഗിൽ 30.6.2021 വരെ സമർപ്പിച്ചിട്ടുള്ള ക്ലെയിമുകളിലാണ് തീരുമാനം എടുക്കുക.
