തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന് തുറമുഖം യാഥാര്‍ത്ഥ്യമാക്കാനായി നടത്തിയ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആരും പരാമര്‍ശം നടത്താത്തതില്‍ വിമര്‍ശനവുമായി വി എസിന്റെ മുന്‍ സ്റ്റാഫ് എ സുരേഷ് രംഗത്ത്. ഇന്നത്തെ ഉദ്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും അദ്ദേഹത്തിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയെന്നും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.
സുരേഷിന്റെ കുറിപ്പ് പൂര്‍ണരൂപത്തില്‍
വിഴിഞ്ഞം ആദ്യ ഘട്ടം യാഥാര്‍ഥ്യമായി..
മദര്‍ഷിപ്പ് നങ്കൂരമിട്ടു.. ഏറ്റവും സന്തോഷം..
പക്ഷെ ഇതിന് തുടക്കം കുറിച്ച് കൊണ്ട് ആദ്യ കരാറില്‍ ഒപ്പിട്ടതും….
VISIL അതായത് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് ലിമിറ്റഡ് എന്ന സ്വാതന്ത്ര്യ കമ്പനിക്ക് രൂപം നല്കിയതും… ബാങ്കുകളുടെ consortium രൂപീകരിച്ചു തുറമുഖത്തിനായി പണം സ്വരൂപിക്കാന്‍ ശ്രമിക്കുകയും…..
അതിനു വേണ്ടി നിരവധി യോഗങ്ങള്‍ വിളിക്കുകയും… (പിന്നീട് ഏതോ കേന്ദ്രത്തില്‍ നിന്നും പാര വന്നതോടെ ആ ശ്രമം പാതി വഴിയില്‍ ഉപേക്ഷിച്ചു )
പിന്നീട് ഗൗതം അദാനി ആദ്യമായി നേരിട്ട് വിഴിഞ്ഞം തുറമുഖത്തിനായി ചര്‍ച്ച നടത്താന്‍ വന്നു ചര്‍ച്ച നടത്തിയതും ഒക്കെ…
മേല്പറഞ്ഞ കാര്യങ്ങള്‍ നടത്തിയത് സ വി എസ് ആയിരുന്നു… വി എസ്സ് സര്‍ക്കാരിന്റെ കാലത്തായിരുന്നു…
ഇന്നത്തെ ഉത്ഘാടന വേദിയില്‍ പ്രസംഗിച്ച ആരെങ്കിലും സ വി എസ്സിന്റെ പേര് പരാമര്‍ശിക്കും എന്ന് വല്ലാതെ ആശിച്ചു പോയി…
സത്യത്തിനും… ആശകള്‍ക്കും… ആഗ്രഹങ്ങള്‍ക്കും… പ്രസക്തിയില്ലാത്ത കെട്ട കാലം…