മനാമ: മുഹറഖിലെ ഒന്നാം നിയോജകമണ്ഡലത്തിലെ വോട്ടര്‍മാരുടെ പട്ടിക ജൂലൈ 21 മുതല്‍ 27 ശനിയാഴ്ച വരെ തെരഞ്ഞെടുപ്പ് മേല്‍നോട്ട സമിതി ആസ്ഥാനത്ത് പ്രദര്‍ശിപ്പിക്കുമെന്ന് നിയമനിര്‍മ്മാണ, നിയമ അഭിപ്രായ കമ്മീഷന് പ്രസിഡന്റും ജനപ്രതിനിധിസഭയിലേക്കുള്ള സപ്ലിമെന്ററി തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് ഡയറക്ടറുമായ നവാഫ് അബ്ദുല്ല ഹംസ അറിയിച്ചു.
രാഷ്ട്രീയ അവകാശങ്ങളുടെ വിനിയോഗം സംബന്ധിച്ച 2002ലെ നമ്പര്‍ 14 ഡിക്രി-നിയമമനുസരിച്ച് തെരഞ്ഞെടുപ്പ് തിയതിക്ക് 45 ദിവസം മുമ്പെങ്കിലും ഒരാഴ്ചത്തേക്ക് വോട്ടര്‍മാരുടെ പട്ടിക പ്രദര്‍ശിപ്പിക്കേണ്ടതുണ്ട്. തെരഞ്ഞെടുപ്പ് എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേഷന് എല്ലാ ദിവസവും വൈകുന്നേരം 5 മുതല്‍ രാത്രി 9 വരെ അല്‍ ബുസൈതീന്‍ ഇന്റര്‍മീഡിയറ്റ് ഗേള്‍സ് സ്കൂളിലെ മേല്‍നോട്ട സമിതി ആസ്ഥാനത്ത് പട്ടിക പരിശോധിക്കാനെത്തുന്ന വോട്ടര്‍മാരെ സ്വീകരിക്കുന്നതിനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
കൂടാതെ വോട്ടര്‍മാരുടെ പട്ടിക ഔദ്യോഗിക തെരഞ്ഞെടുപ്പ് വെബ്സൈറ്റായ vote.bh ല്‍ ഓണ്‍ലൈനായും ലഭ്യമാകും. പട്ടിക പ്രദര്‍ശിപ്പിച്ച ഇടം നേരിട്ട് സന്ദര്‍ശിക്കാതെ തന്നെ വോട്ടര്‍മാരെ അവരുടെ ഇലക്ടറല്‍ ജില്ല പരിശോധിക്കാനും മാറ്റങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാനും അനുവദിക്കും.
കാലഹരണപ്പെടുന്ന തിയതി ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട് ഐഡി കാര്‍ഡ് വിവരങ്ങള്‍ കാലികമാണെന്ന് ഉറപ്പാക്കണമെന്ന് അദ്ദേഹം വോട്ടര്‍മാരെ ഓര്‍മ്മിപ്പിച്ചു. രജിസ്ട്രേഷനോ തിരുത്തലിനോ ഉള്ള അപേക്ഷകള്‍ പ്രദര്‍ശന കാലയളവില്‍ ജഡ്ജിമാരുടെ അന്തിമ അംഗീകാരത്തിന് മുമ്പ് സമര്‍പ്പിക്കണം. അതിനുശേഷം ലിസ്റ്റ് അന്തിമമായിരിക്കും.
Trending
- ബഹ്റൈന്‍ കോസ്റ്റ് ഗാര്‍ഡ് സമുദ്ര പരിശോധന നടത്തി
- കേരള മുഖ്യമന്ത്രി ബഹ്റൈന്‍ ഉപപ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
- ഏഷ്യന്‍ യൂത്ത് ഗെയിംസ്: സമഗ്ര മാധ്യമ കവറേജ് സംവിധാനമുണ്ടാക്കും
- പ്രമുഖ വ്യവസായി ഡോ.വർഗീസ് കുര്യന്റെ അത്താഴവിരുന്നിൽ മുഖ്യമന്ത്രി പങ്കെടുത്തു
- മയക്കുമരുന്ന് കടത്ത്: രണ്ടു ബഹ്റൈനികളുടെ വിചാരണ ആരംഭിച്ചു
- ബഹ്റൈനിലെ പ്രവാസി തൊഴിലാളികള്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് രജിസ്ട്രേഷന് പരിശോധിക്കണമെന്ന് നിര്‍ദേശം
- സൈന്‍ ബഹ്റൈന്‍ ദേശീയ ഇ- വേസ്റ്റ് മത്സരം ആരംഭിച്ചു
- റാസ് സുവൈദില്‍ വാഹനമിടിച്ച് ഒരാള്‍ മരിച്ചു