ഹിരോഷിമ: ജി.സെവൻ സമ്മേളനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യുക്രൈനിലേക്ക് ക്ഷണിച്ച് വ്ലാദമിർ സെലൻസ്കി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കിടെയാണ് സെലൻസ്കി മോദിയെ ക്ഷണിച്ചത്. സമ്മേളനത്തിനിടെ ഇന്ത്യ റഷ്യയുടെ യുക്രൈൻ യുദ്ധത്തെ അപലപിച്ചിരുന്നു. സംഘർഷം പരിഹരിക്കാൻ ഇടപെടുമെന്ന മോദിയുടെ വാക്കുകൾ പ്രതീക്ഷ നൽകുന്നതാണെന്ന് സെലൻസ്കി പറഞ്ഞു.
ജി 7 ഉച്ചകോടിക്കിടെ ഇന്നലെയാണ് ഇരു നേതാക്കളും കണ്ടത്. ഉച്ചകോടിക്കുള്ള ജപ്പാൻ സന്ദർശനത്തിനൊപ്പം പാപ്പുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളും അദ്ദേഹം സന്ദർശിക്കും. ഭക്ഷ്യം, വളം, ആരോഗ്യ രക്ഷാ മേഖലകളുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാനും മോദി സമ്മേളനത്തിൽ അവതരിപ്പിച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിൽ കൂടുതൽ ചർച്ചകൾ വേണമെന്നും പ്രധാനനമന്ത്രി ആവശ്യപ്പെട്ടു. ചൈനയുടെ രാജ്യാതിർത്തികൾ കടന്നുള്ള ഇടപെടലിനേയും. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേയും സമ്മേളനത്തിൽ അംഗ രാജ്യങ്ങൾ സംയുക്ത പ്രമേയം അവതരിപ്പിച്ചു. റഷ്യ- യുക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാഗ്ദാനം.