
മനാമ: സൽമാനിയ ഇന്ത്യൻ ഡിലൈറ്റ് ഹോട്ടലിൽ വച്ച് നടന്ന ദേശീയ ദിന ആഘോഷ ചടങ്ങുകൾക്കു വോയിസ് ഓഫ് ട്രിവാൻഡ്രം പ്രസിഡന്റ് സിബി കെ കുര്യൻ സെക്രട്ടറി അരവിന്ദ് വൈസ് പ്രസിഡണ്ട് മനോജ് വർക്കല വനിതാ വിഭാഗം പ്രസിഡന്റ് അനുഷ്മ പ്രശോഭ, സെക്രട്ടറി ആയിഷ സിനോജ്, റംസി മുനീർ എന്നിവർ നേതൃത്വം നൽകി. കുട്ടികളുടെ വിവിധ കലാപരിപാടികൾ മധുര വിതരണം എന്നിവ ഉണ്ടായിരുന്നു. ബഹറിൻ ദേശീയ ദിനാഘോഷത്തിൽ പങ്കെടുത്ത എല്ലാവർക്കും ജോയിന്റ് സെക്രട്ടറി സെൻ ചന്ദ്ര ബാബു കൃതജ്ഞ രേഖപ്പെടുത്തി
